പോക്കറ്റടിക്കാരനായ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച യുവതി ചായ വാങ്ങി നല്‍കി ; കള്ളന്‍ ഞെട്ടി

പോക്കറ്റടിക്കാരനായ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച യുവതി ചായ വാങ്ങി നല്‍കി ; കള്ളന്‍ ഞെട്ടി

പോക്കറ്റടിക്കാരനായ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച യുവതി അയാള്‍ക്ക് സ്‌നേഹത്തോടെ ഒരു ചായ വാങ്ങി കൊടുക്കുകയാണ് ഉണ്ടായത്. കാനഡയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയായിരുന്നു ടെസ എന്ന യുവതി. അപ്പോളാണ് ഒരാള്‍ ഓടുന്നതും ഒരു സ്ത്രീ കള്ളന്‍ കള്ളന്‍ എന്ന് നിലവിളിക്കുന്നതും കാണുന്നത്. കള്ളന്‍ എങ്ങോട്ടാണ് രക്ഷപ്പെടുന്നതെന്ന് നോക്കി ടെസ അയാളെ നിരീക്ഷിച്ചു. അയാള്‍ ഒരു വെയ്സ്റ്റ് ബോക്‌സിന് പിന്നില്‍ ഒളിക്കുന്നതു ടെസ കണ്ടു. അവിടേക്ക് നടന്ന് ചെന്നപ്പോള്‍ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കാതെ വളരെ നിസഹായനായി അവര്‍ക്ക് ബാഗ് തിരിച്ചു നല്‍കി.


ആ യുവാവിന്റെ നിസഹായതയും ദുഖവും ദയനീയ അവസ്ഥയും കണ്ട് ടെസയ്ക്ക് അയാളോട് അലിവ് തോന്നി. അയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കാത്തതും ടെസയെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് കള്ളനെയും കൊണ്ട് കോഫി ഷോപ്പില്‍ ചെന്ന് ഒരോ കപ്പ് ചായ വാങ്ങി കുടിച്ചാണ് ഇരുവരും പിരിഞ്ഞത്.

Other News in this category4malayalees Recommends