കാനഡയും ഇന്ത്യയും ഒരു ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കരാറുകളില്‍ ഒപ്പ് വച്ചു; ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ പരസ്പരം നിക്ഷേപം നടത്തും; ഇതിലൂടെ കാനഡയില്‍ 5800 ജോലികള്‍ സൃഷ്ടിക്കപ്പെടും; ട്രൂഡ്യൂ ഇന്ത്യന്‍ ബിസിനസ് ഭീമന്‍മാരുമായി ചര്‍ച്ച നടത്തി

കാനഡയും ഇന്ത്യയും ഒരു ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കരാറുകളില്‍ ഒപ്പ് വച്ചു;  ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ പരസ്പരം നിക്ഷേപം നടത്തും;  ഇതിലൂടെ കാനഡയില്‍ 5800 ജോലികള്‍ സൃഷ്ടിക്കപ്പെടും;  ട്രൂഡ്യൂ ഇന്ത്യന്‍ ബിസിനസ് ഭീമന്‍മാരുമായി ചര്‍ച്ച നടത്തി
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് കാനഡയിലെ കമ്പനികളും ഇന്ത്യന്‍ കമ്പനികളും തമ്മില്‍ 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡീലുകളില്‍ ഒപ്പ് വച്ചു. ഇന്ന് ഒപ്പ് വച്ചിരിക്കുന്ന 66 പുതിയ കരാറുകള്‍ അനുസരിച്ച് കാനഡയില്‍ പുതുതായി 5800 ജോലികളാണ് സൃഷ്ടിക്കപ്പെടുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. കാനഡ-ഇന്ത്യ ബിസിനസ് ഫോറത്തിന്റെ സദസിന് മുന്നിലാണ് ഇന്ന് ട്രൂഡ്യൂ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയില്‍ ഇന്ന് എത്തിയ ട്രൂഡ്യൂ ഇവിടുത്തെ താജ് മഹല്‍ പാലസില്‍ വച്ച് രാജ്യത്തെ വ്യവസായ രംഗത്തെ മുന്‍നിരക്കാരുമായി നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പത്ത് വര്‍ഷം മുമ്പ് കടുത്ത തീവ്രവാദ ആക്രമണമുണ്ടായ ഹോട്ടലാണിത്. ഇന്ത്യന്‍ കമ്പനികള്‍ കാനഡയില്‍ നിക്ഷേപിക്കുന്ന 250 മില്യണ്‍ ഡോളറില്‍ നിന്നായിരിക്കും മേല്‍പ്പറഞ്ഞ മിക്ക ജോലികളും സൃഷ്ടിക്കപ്പെടുന്നത്.

ഇതിന് പുറമെ കനേഡിയന്‍ കമ്പനികള് 750 മില്യണ്‍ ഡോളര്‍ ഇന്ത്യയിലും നിക്ഷേപിക്കുന്നതായിരിക്കും.കനേഡിയന്‍ നിക്ഷേപത്തിന്റെ സിംഹഭാഗവും ബ്രൂക്ക്ഫീല്‍ഡായിരിക്കും. ഇതിന്റെ ഭാഗമായി നിലവില്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ നടത്തിപ്പിലുള്ള മുംബൈയിലെ ഒരു ഓഫീസ് കോംപ്ലക്‌സ് ബ്രൂക്ക്ഫീല്‍ഡ് ഏറ്റെടുക്കുന്നതായിരിക്കും. ടാറ്റ സണ്‍സ്, ഇന്‍ഫോസിസ്, മഹീന്ദ്ര ഗ്രൂപ്പ് ഓഫ് കമ്പനീസ്, ജുബിലന്റ് ഭാരതീയ ഗ്രൂപ്പ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്,, ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെ എക്‌സിക്യൂട്ടീവുകളാണ് ട്രൂഡ്യൂവുമായി കൂടിക്കാഴ്ച നടത്താനെത്തിയിരുന്നത്.

Other News in this category4malayalees Recommends