പ്രണയം നിരസിച്ചു ; മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയില്‍ കുത്തി കൊന്നു

പ്രണയം നിരസിച്ചു ; മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയില്‍ കുത്തി കൊന്നു
മലയാളി വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനേ തുടര്‍ന്ന് കര്‍ണാടക സുളള്യയില്‍ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് സംഭവത്തില്‍ പോലീസ് പിടിയിലായി. അഷിതയുടെ സഹപാഠിയാണ് പൊലീസ് പിടിയിലായ കാര്‍ത്തിക്. അഷിതയെ കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി കുത്തിയത്.

കൃത്യം നടത്തിയ ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു . നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ കാര്‍ത്തിക്കിനെ പിന്നീട് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Other News in this category4malayalees Recommends