അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കക്കൂസില്‍ തള്ളി

അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കക്കൂസില്‍ തള്ളി
അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കക്കൂസില്‍ തള്ളി. പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്.

ഉറങ്ങികിടന്ന ആസാദിന്റെ തലയില്‍ വടികൊണ്ട് അടിച്ച് ബോധരഹിതയാക്കിയ ശേഷമാണ് സുഖ്വന്ത് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോയെന്ന് ഭാര്യയ്ക്ക് കടുത്ത സംശയമുണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സുഖ്വന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .

Other News in this category4malayalees Recommends