കുതിരപ്പുറത്ത് കിടിലന്‍ ലുക്കില്‍ ഇത്തിക്കര പക്കി

കുതിരപ്പുറത്ത് കിടിലന്‍ ലുക്കില്‍ ഇത്തിക്കര പക്കി
ചിത്രീകരണം പുരോഗമിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയില്‍ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ കുതിരപ്പുറത്ത് മാസ് ലുക്കില്‍ ഇരിക്കുന്ന ഇത്തിക്കരപക്കിയുടെ ചിത്രം തരംഗമാകുന്നു.

കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ വരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കര്‍ണാടകയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നിവിന്‍പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയാ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്.Other News in this category4malayalees Recommends