എംഎല്‍എമാര്‍ തുടര്‍ച്ചയായി മരിക്കുന്നു ; ശ്മശാനമിരുന്ന ഭൂമിയിലാണ് സെക്രട്ടേറിയേറ്റ് ; പ്രേതബാധയൊഴുപ്പിക്കാന്‍ യാഗം വേണമെന്ന് രാജസ്ഥാന്‍ എംഎല്‍എമാര്‍

എംഎല്‍എമാര്‍ തുടര്‍ച്ചയായി മരിക്കുന്നു ; ശ്മശാനമിരുന്ന ഭൂമിയിലാണ് സെക്രട്ടേറിയേറ്റ് ; പ്രേതബാധയൊഴുപ്പിക്കാന്‍ യാഗം വേണമെന്ന് രാജസ്ഥാന്‍ എംഎല്‍എമാര്‍
രാജസ്ഥാന്‍ നിയമസഭാ മന്ദിരത്തില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തങ്ങള്‍ക്ക് പേടിയാണെന്ന് എംഎല്‍എമാര്‍ പറയുന്നു. വിചിത്രമായ കാരണമാണ് ഇതിനായി ഇവര്‍ കണ്ടെത്തുന്നത്. എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവര്‍ ആറു മാസത്തിനകം മരിച്ചത് ഇവിടുത്തെ പ്രേതബാധയെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു. ബാധയൊഴിപ്പിക്കാന്‍ യാം നടത്തണെമെന്നാണ് ഇവരുടെ ആവശ്യം. മുമ്പ് സ്മശാനം നിലനിന്നിരുന്ന സ്ഥലത്താണ് നിയമസഭാ മന്ദിരം ഇപ്പോഴുള്ളത്, അതിനാലാണ് പ്രേത ശല്യം ഉണ്ടാകുന്നത് എന്നും എംഎല്‍എമാര്‍ അവകാശപ്പെടുന്നു.

ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍ ഗുര്‍ജറുമാണു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോടു നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, അന്ധവിശ്വാസം പരത്തുകയാണെന്നു വ്യക്തമാക്കി നിര്‍ദേശത്തോടു ചില എംപിമാര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന ചില എംഎല്‍എമാരുടെ കാഴ്ചപ്പാട് അടിസ്ഥാനരഹിതമാണെന്ന് ബിജെപി എംഎല്‍എ ബി. സിങ്ങും അറിയിച്ചു. 'അങ്ങനെയൊരു വിശ്വാസം ഉണ്ടെങ്കില്‍ ഒരുസമയത്ത് ഇവിടെ 200 എംഎല്‍എമാര്‍ ഒരിക്കലും ഉണ്ടാവില്ലായിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയുള്ള യാഗം ആവശ്യമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജ്യോതിനഗറില്‍ 16.96 ഏക്കറിലാണു രാജസ്ഥാന്‍ നിയമസഭാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ആധുനികമായ നിയമസഭാ മന്ദിരങ്ങളില്‍ ഒന്നാണിത്. ഇതിനോടു തൊട്ടുചേര്‍ന്നാണു ലാല്‍ കോതി ശ്മശാനം സ്ഥിതി ചെയ്യുന്നത്.

Other News in this category



4malayalees Recommends