14 വയസ്സുകാരന്‍ മുട്ടയിടുന്നു ; രണ്ടു വര്‍ഷത്തിനിടെ രണ്ടു ഡസനോളം മുട്ടകള്‍ ; എക്‌സറേ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

14 വയസ്സുകാരന്‍ മുട്ടയിടുന്നു ; രണ്ടു വര്‍ഷത്തിനിടെ രണ്ടു ഡസനോളം മുട്ടകള്‍ ; എക്‌സറേ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
ഇന്തോനേഷ്യയില്‍ അക്മല്‍ എന്ന 14 കാരന്‍ കോഴി മുട്ടയിടുന്നത് പോലെ മുട്ടയിട്ടതായി റിപ്പോര്‍ട്ട് . ഇംഗ്ലീഷ് പത്രമാണ് സംഭവം പുറത്തുവിട്ടത്. തനിക്ക് മുട്ടയിടാനുള്ള സവിശേഷ ഗുണമുണ്ടെന്നാണ് 14 കാരന്റെ അവകാശ വാദം.

എന്നാല്‍ മനുഷ്യന്‍ മുട്ടയിടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു കുടുംബത്തെ മനസിലാക്കി. കുട്ടിയുടെ പിതാവും എന്നാല്‍ മകനെ അനുകൂലിക്കുകയാണ്. രണ്ടു വര്‍ഷത്തിനിടെ രണ്ടു ഡസനോളം മുട്ടകള്‍ ഇവനിട്ടൂവെന്നാണ് അച്ഛന്‍ പറയുന്നത്. തുടര്‍ന്ന് എക്‌സ്‌റേ പരിശോധിച്ച ഡോക്ടറും ഞെട്ടി.

കുട്ടിയുടെ മലാശയത്തിനുള്ളില്‍ മുട്ടയുള്ളതായി എക്‌സ്‌റേയില്‍ തെളിഞ്ഞു. എന്നാല്‍ മുട്ട സ്വാഭാവികമായി ശരീരത്തില്‍ ഉണ്ടായതെന്ന് വിശ്വസിക്കാന്‍ ഡോക്ടര്മാര്‍ തയ്യാറല്ല. കുട്ടി മുട്ട വിഴുങ്ങിയതോ മലദ്വാരത്തിലൂടെ കയറ്റി വിട്ടതോ ആയിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 14 കാരന്‍ നിരീക്ഷണത്തിലാണ്.

Other News in this category4malayalees Recommends