12 വയസ്സു മുതല്‍ മകളെ പീഡിപ്പിച്ചു ; രണ്ടു തവണ ഗര്‍ഭിണിയാക്കി; പിതാവിന് ജീവപര്യന്തം തടവ്

12 വയസ്സു മുതല്‍ മകളെ പീഡിപ്പിച്ചു ; രണ്ടു തവണ ഗര്‍ഭിണിയാക്കി; പിതാവിന് ജീവപര്യന്തം തടവ്
മകളെ രണ്ടു തവണ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിന് ജീവപര്യന്തം ശിക്ഷ. കൊല്‍ക്കത്തയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. 38 കാരനാണ് പ്രതി.മകളെ നാലു വര്‍ഷത്തോളം ലൈംഗീകമായി പീഡിപ്പിച്ച ഇയാള്‍ രണ്ടുതവണ മകളെ ഗര്‍ഭിണിയാക്കി. 12 വയസ്സു മുതല്‍ മകളെ പീഡിപ്പിക്കാനാരംഭിച്ച ഇയാള്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ പീഡിപ്പിച്ചു.പിതാവിന്റെ പീഡനത്തിനെതിരെ 2015 ല്‍ പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. രണ്ടു കുട്ടികളുടേയും ഡിഎന്‍എ പരിശോധനയില്‍ കുട്ടികളുടെ പിതാവ് പ്രതിയായ യുവാവ് തന്നെയാണെന്ന് വ്യക്തമായിരുന്നു.

ജോലിയില്ലാതെ ആറ് വര്‍ഷത്തോളം വീട്ടിലിരുന്ന സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. വര്‍ഷങ്ങളോളം പീഡിപ്പിച്ച ശേഷം ഭാര്യയേയും മറ്റ് രണ്ട് മക്കളേയും ഉപേക്ഷിച്ച് മകളുമായി ഇയാള്‍ വീടു വിടുകയായിരുന്നു. മകള്‍ക്ക് സ്വന്തം പിതാവിലുണ്ടായ ആദ്യത്തെ കുട്ടി ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ രണ്ടാമത്തെ കുട്ടി രണ്ടാഴ്ച പ്രായമുള്ളപ്പോള്‍ മരിച്ചു.



Other News in this category



4malayalees Recommends