ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോളം ടേണ്‍ബുളും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തി; ഉടന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുമെന്ന് ട്രംപ്; ദേശീയ സുരക്ഷയിലും വ്യാപാരത്തിലും കേന്ദ്രീകരിച്ച് കൊണ്ടുള്ള ചര്‍ച്ച

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോളം ടേണ്‍ബുളും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തി; ഉടന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുമെന്ന് ട്രംപ്; ദേശീയ സുരക്ഷയിലും വ്യാപാരത്തിലും കേന്ദ്രീകരിച്ച് കൊണ്ടുള്ള ചര്‍ച്ച
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോളം ടേണ്‍ബുളുമായി കൂടിക്കാഴ്ച നടത്തി. താന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഓവല്‍ ഓഫീസില്‍ വച്ച് നടന്ന ചര്‍ച്ചക്കിടെ ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ടേണ്‍ബുളും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ടേണ്‍ബുളിനൊപ്പമെത്തിയ പത്‌നി ലൂസിയും ട്രംപിന്റെ പത്‌നി മെലാനിയയും പരസ്പരം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ദേശീയ സുരക്ഷിതത്വം, വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇരു നേതാക്കളും ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുനേതാക്കളും സംയുക്തമായി പത്ര സമ്മേളനവും നടത്തിയിരുന്നു. യുഎസും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാനാണ് ടേണ്‍ബുള്‍ ഈ ചര്‍ച്ചയിലുടനീളം ശ്രമിച്ചിരിക്കുന്നത്. വൈറ്റ്ഹൗസില്‍ വച്ച് ലഭിച്ച ലഞ്ച് ടേണ്‍ബുള്‍നന്നായി ആസ്വദിച്ചിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായും ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.

ഇന്നലെ യുഎസിലെത്തിയ ടേണ്‍ബുളിന് ചുവപ്പ് പരവതാനി വിരിച്ച് ഊഷ്മളായി സ്വീകരണമാണ് അമേരിക്ക നല്‍കിയത്. ആര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിയില്‍ ടേണ്‍ബുള്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. യുദ്ധ്തതില്‍ മരിച്ച വീരന്‍മാരുടെ സെമിത്തേരിയാണിത്. തുടര്‍ന്ന് ടേണ്‍ബുളിന് ആര്‍മി ഗണ്‍സല്യൂട്ട് നല്‍കുകയും ചെയ്തിരുന്നു. റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് ഓഫീസറായിരുന്ന ഫ്രാന്‍സിസ് മില്‍നെയുടെ ശവകുടീരവും ഇരു നേതാക്കളും സന്ദര്‍ശിച്ചിരുന്നു.

Other News in this category4malayalees Recommends