പ്രവാസി നാട്ടില്‍ നിര്യാതനായി

പ്രവാസി നാട്ടില്‍ നിര്യാതനായി
മനാമ: മുപ്പത്തഞ്ച് വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന പാലക്കാട് കൊപ്പം സ്വദേശി ചിറങ്കര മൊയ്തീന്‍ ഹാജി (59) നാട്ടില്‍ നിര്യാതനായി.

ഈസ്റ്റ് റഫയില്‍ അബ്ദുല്‍ അസീസ് അലി കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ആറ് മാസം മുമ്പ് നാട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: റൈഹാനത്ത്, മക്കള്‍: മുഹമ്മദ് ശഹീര്‍ (ബഹ്‌റൈന്‍), ശഹദിയ്യ, സാഹിറ, ശമീമ. മരുമക്കള്‍: മൊയ്തീന്‍ കുട്ടി, നാസര്‍, അശ്‌റഫ്.
Other News in this category



4malayalees Recommends