ജോസഫ് ചിറമേല്‍ (79) നിര്യാതയായി

ജോസഫ് ചിറമേല്‍ (79) നിര്യാതയായി

ന്യൂജേഴ്‌സി: ഒല്ലൂര്‍ ചിറമേല്‍ ജോസഫ് (79) മാര്‍ച്ച് 1 ന് തൃശ്ശൂര്‍ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ച് നിര്യാതനായി. മുണ്ടശ്ശേരില്‍ കുടുംബാംഗമായ എല്‍സി ചിറമേല്‍ ആണ് ഭാര്യ. സംസ്‌കാരം മാര്‍ച്ച് – 3 ന് ശനിയാഴ്!ച വൈകീട്ട് 4 മണിക്ക് ഒല്ലൂര്‍ സെന്റ് ആന്റണി സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.


പരേതന്‍ ന്യൂജേഴ്‌സി മലയാളി സമൂഹത്തിന് ഏറെ പരിചിതനായിരുന്നു. മകള്‍ മരിയേലയോടും കുടുംബത്തോടൊപ്പം ന്യൂജേഴ്‌സില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിച്ചു വരികയായിരുന്നു.

മക്കള്‍: ആന്റണി ജോസഫ് (സിംഗപ്പൂര്‍), മരിയേല പയ്യപ്പിള്ളി (ന്യൂ ജേഴ്‌സി).

മരുമക്കള്‍: സെല്‍വിന്‍ പയ്യപ്പിള്ളി (ന്യൂ ജേഴ്‌സി),മെര്‍ലിന്‍ ആന്റണി (സിംഗപ്പൂര്‍).

കൊച്ചു മക്കള്‍: ജോഷ് , ജെയ്‌സണ്‍, എസ്തര്‍ , കെവിന്‍.

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരേതന് വേണ്ടി ഇന്ന് വൈകിട്ട് 7 .30 ന് കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.


Other News in this category4malayalees Recommends