ഗുണ്ടാആക്രമണം:മലയാളികളായ അച്ഛനും മകനും തെലുങ്കാനയില്‍ കൊല്ലപ്പെട്ടു

ഗുണ്ടാആക്രമണം:മലയാളികളായ അച്ഛനും മകനും തെലുങ്കാനയില്‍ കൊല്ലപ്പെട്ടു
പൂച്ചാക്കല്‍:മലയാളികളായ അച്ഛനും മകനും തെലുങ്കാനയില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ പാണാവള്ളി സ്വദേശികളാണ് ഇവരെന്നാണ് വിവരം. ഗുണ്ടാആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന സൂചന.

ഗോപിനാഥന്‍ കര്‍ത്ത എന്ന 82കാരനും മകന്‍ വി രതീഷ് ബാബുവും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

ആദിലാബാദ് ജില്ലയിലെ ബസാറ റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇരുവരും ചേര്‍ന്ന് ഹോട്ടല്‍ നടത്തി വരികയായിരുന്നു. ഹോട്ടലില്‍ അതിക്രമിച്ചെത്തിയ ഒരു സംഘം ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ ഇരുവര്‍ക്കും കുത്തേറ്റു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.





Other News in this category



4malayalees Recommends