ദുബായില്‍ അഞ്ച് കാറുകള്‍ക്ക് തീപിടിച്ചു

ദുബായില്‍ അഞ്ച് കാറുകള്‍ക്ക് തീപിടിച്ചു
ദുബായ്: ദുബായ് ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ അഞ്ച് കാറുകള്‍ക്ക് തീപിടിച്ചു. പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളിലൊന്നിന് തീപിടിക്കുകയും അതിവേഗം സമീപത്തെ കാറുകളിലേക്കു പടരുകയുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

രണ്ടു കാറുകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീയും കനത്ത പുകയും കണ്ടപ്പോള്‍ പ്രദേശവാസികളാണ് സിവില്‍ ഡിഫന്‍സിനെ അറിയിച്ചത്. ബര്‍ഷയില്‍നിന്നുള്ള അഗ്‌നിശമനസേന അതിവേഗം സ്ഥലത്തെത്തി തീയണച്ചു.

ആര്‍ക്കും പരിക്കില്ല. തീപിടിക്കാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Other News in this category4malayalees Recommends