ആര്യ മുസ്ലീം ; മതം മാറി വിവാഹം ചെയ്യുമോ ? ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ വിവാദത്തില്‍

ആര്യ മുസ്ലീം ; മതം മാറി വിവാഹം ചെയ്യുമോ ? ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ വിവാദത്തില്‍
നടന്‍ ആര്യയ്ക്കു ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട് മാപ്പിളൈ എന്ന പരിപാടിയ്‌ക്കെതിരെ പ്രതിക്ഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ് 16 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഈ റിയാലിറ്റി ഷോ നാണമില്ലാത്ത നാടകമാണെന്ന് വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.ഷോയ്‌ക്കെതിരെ ബി ജെ പിയും പരസ്യമായി രംഗത്ത് എത്തി.

വരലക്ഷ്മി അതിഥിയായി എത്തിയ എപ്പിസോഡില്‍ ഒരു വിവാദസംഭവം അരങ്ങേറി . ആര്യ മുസ്ലീം ആണെന്നും ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ് എന്നും വരലക്ഷ്മി പറഞ്ഞു. തുടര്‍ന്ന് ആര്യയ്ക്കു വേണ്ടി മതം മാറാന്‍ തയ്യാറാണോ എന്നും വരലക്ഷ്മി ചോദിച്ചു. ചിലര്‍ മാറും എന്നും മറ്റും ചിലര്‍ മതം മാറില്ല എന്നും പറഞ്ഞു.

ഇത്തരത്തില്‍ ഒരു ചോദ്യം ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാല്‍ അത് അവര്‍ വര്‍ഗീയതയാക്കും എന്നും ഇതു ലൗ ജിഹാദാണ് എന്നും എച്ച് രാജ ട്വീറ്റില്‍ ആരോപിച്ചിരുന്നു. സ്ത്രീകളുടെ മനസുവച്ചു കളിക്കരുത് എന്നും ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട പരിപാടിയാണ് ഇത് എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുണ്ട്.

Other News in this category4malayalees Recommends