യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച സംഭവം ; ആറു പേര്‍ അറസ്റ്റില്‍

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച സംഭവം  ; ആറു പേര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച ആറു പേര്‍ അറസ്റ്റില്‍ . ഒരു മാസം മുമ്പ് നടന്ന പീഡനം യുവതി സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ശേഷമാണ് പരാതി നല്‍കിയത്. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ബാരന്‍ ജില്ലയിലെത്തിയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്.


സമീപ വാസിയായ ചേതന്‍ മീന എന്ന യുവാവ് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യിവതിയെ ബൈക്കില്‍ കയറ്റികൊണ്ട് പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ തന്റെ അഞ്ച് സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ കാഴ്ചവച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു തുടങ്ങിയതോടെ യുവതി പരാതി നല്‍കി. പീഡന കുറ്റത്തിനും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിനുമാണ് കേസ് .



Other News in this category



4malayalees Recommends