മമ്മൂട്ടി എന്നുവിളിച്ച പാര്‍വതിയെ ചീത്ത വിളിച്ച് ' മമ്മൂട്ടി സാര്‍' എന്ന് മാറ്റി എഴുതിച്ച് സാഷ്യല്‍മീഡിയ

മമ്മൂട്ടി എന്നുവിളിച്ച പാര്‍വതിയെ ചീത്ത വിളിച്ച് ' മമ്മൂട്ടി സാര്‍' എന്ന് മാറ്റി എഴുതിച്ച് സാഷ്യല്‍മീഡിയ
മമ്മൂട്ടി ചിത്രം കസബയയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പ്രതിഷേധമേറ്റുവാങ്ങിയ താരമാണ് നടി പാര്‍വതി. തുടര്‍ന്ന് പാര്‍വതി അഭിനയിക്കുന്ന മൈസ്റ്റോറി എന്ന ചിത്രത്തിനെ ആരാധകര്‍ ആക്രമിക്കാന്‍ തുടങ്ങി. പാട്ടുകള്‍ക്ക് ഡിസ് ലൈക്കുകള്‍ പെരുകിയതോടെ വീണ്ടും ചര്‍ച്ചയായി.

മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത് ആരാധകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ ഷെയറിന് നന്ദി അറിയിച്ച് പാര്‍വതിയിട്ട പോസ്റ്റും വിവാദമായി.

താങ്ക്‌സ് മമ്മൂട്ടി.. എന്ന അടിക്കുറുപ്പോടെയാണ് പാര്‍വതി ഷെയര്‍ ചെയ്തത്. ഇതാണ് ആരാധകര്‍ക്കിഷ്ടപ്പെടാതെ പോയത്.

മടിയിലിട്ടാണോ പേരിട്ടത് എന്നും അച്ഛനെ എടാ എന്നു വിളിച്ചാണല്ലോ ശീലമെന്നും ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിവാദമായതോടെ സാര്‍ എന്നുകൂടി ചേര്‍ത്തു പാര്‍വതി പോസ്റ്റ് എഡിറ്റ് ചെയ്തു. സംസ്ഥാന അവാര്‍ഡ് നേടിയ പാര്‍വതിയെ മോശം കമന്റുകള്‍ കൊണ്ട് ചിലര്‍ അധിക്ഷേപം തുടരുകയാണ്.

Other News in this category4malayalees Recommends