അച്ഛന്‍ രാജീവ് ഗാന്ധിയുടെ കൊലപാതകികളോട് ഞാനും സഹോദരിയും ക്ഷമിച്ചെന്ന് രാഹുല്‍ഗാന്ധി

അച്ഛന്‍ രാജീവ് ഗാന്ധിയുടെ കൊലപാതകികളോട് ഞാനും സഹോദരിയും ക്ഷമിച്ചെന്ന് രാഹുല്‍ഗാന്ധി
രാജീവ് ഗാന്ധിയുടേയും ഇന്ധിരാഗാന്ധിയുടേയും കൊലപാതകികളോട് താനും സഹോദരിയും ക്ഷമിച്ചെന്ന് രാഹുല്‍ഗാന്ധി.

സിംഗപ്പൂരില്‍ നടത്തിയ സംവാദത്തിലായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

എല്‍ടിടിഇ തലവന്‍ പ്രഭാകരന്‍ മരിച്ചുകിടക്കുന്നതിന്റെ രംഗങ്ങള്‍ മാധ്യമങ്ങളിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടപ്പോള്‍ ഹൃദയവേദനയുണ്ടാക്കി. അത് പ്രഭാകരനെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. അന്ന് അയാളുടെ മക്കളെക്കുറിച്ച് തനിക്ക് വേദന തോന്നിയെന്ന് രാഹുല്‍ പറഞ്ഞു.

മുത്തശ്ശിയും അച്ഛനും കൊലപ്പെടുമെന്ന് നേരെത്ത തന്നെ അറിയമായിരുന്നു. അവര്‍ ഇരുവരും ജീവിതത്തില്‍ ആദര്‍ശങ്ങളെ മുറുക്കിപിടിച്ചിരുന്നു. ആദര്‍ശങ്ങളെ ബല്ലികഴിക്കാതെ ജീവിക്കുന്നവര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends