യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ വന്‍മതിലിന് പണം നല്‍കിലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്; എന്റിക്യൂ പെന്ന നിയറ്റോയുടെ ആവശ്യം താന്‍ തള്ളിയെന്ന് ട്രംപ്; മതില്‍ പണിയണമെന്ന ആവശ്യം റിപ്പബ്ലിക്കന്‍ റാലിയില്‍ ശക്തം

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ വന്‍മതിലിന് പണം നല്‍കിലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്; എന്റിക്യൂ പെന്ന നിയറ്റോയുടെ ആവശ്യം താന്‍ തള്ളിയെന്ന് ട്രംപ്; മതില്‍ പണിയണമെന്ന ആവശ്യം റിപ്പബ്ലിക്കന്‍ റാലിയില്‍ ശക്തം
മെക്‌സിക്കോയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരും കള്ളക്കടത്തുകാരും ക്രിമിനലുകളും വന്‍ തോതില്‍ യുഎസിലേക്ക് കയറുന്നത് തടയുന്നതിനായി ട്രംപ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച വന്‍ മതില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഈ മതിലിനുള്ള പണം മെക്‌സിക്കോ നല്‍കേണ്ടെന്ന് ട്രംപ് പ്രഖ്യാപിക്കണമെന്ന മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്യൂ പെന്ന നിയറ്റോയുടെ ആവശ്യം തള്ളിക്കളയുമെന്ന് വ്യക്തമാക്കിയ അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തി.

റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണാര്‍ത്ഥം വെസ്റ്റേണ്‍ പെന്‍സില്‍ വാനിയയിലെ ഒരു റാലിയില്‍ സംസാരിക്കവെയാണ് ഇക്കാര്യത്തിലുള്ള തന്റെ നിര്‍ണായക നിലപാട് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം താന്‍ മെക്‌സിക്കന്‍ പ്രസിഡന്റുമായി നടത്തിയ ഒരു ഫോണ്‍ കാളിനെ തുടര്‍ന്ന് അദ്ദേഹം വൈറ്റ് ഹൗസിനലേക്ക് നടത്താനുള്ള സന്ദര്‍ശനം റദ്ദാക്കപ്പെടുകയും മേല്‍പ്പറഞ്ഞ ആവശ്യത്തില്‍ അദ്ദേഹം കടിച്ച് തൂങ്ങാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യുകയായിരുന്നുവെന്നാണ് ട്രംപ് വിശദീകരിക്കുന്നത്.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ നിര്‍മിക്കുന്നതിനാവശ്യപ്പെട്ട് റാലിയില്‍ പങ്കെടുത്ത അനുയായികള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ട്രംപ് ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് പ്രസംഗം ആരംഭിച്ചിരുന്നത്. പെന്ന നിയറ്റോ നല്ലൊരു വ്യക്തിയാണെന്നും ഇത് സംബന്ധിച്ച ആവശ്യം അദ്ദേഹം വളരെ ബഹുമാനത്തോടെയാണ് തന്നോട് ഉന്നയിച്ചിരുന്നതെന്നും ട്രംപ് ജനക്കൂട്ടത്തോട് വെളിപ്പെടുത്തി.എന്നാല്‍ അത് നടക്കില്ലെന്ന് പറഞ്ഞ് താന്‍ ആ ഫോണ്‍ സംഭാഷണത്തിന് വിരാമം ഇടുകയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends