അമേരിക്കയില്‍ ഞായറാഴ്ച മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ടായി

അമേരിക്കയില്‍ ഞായറാഴ്ച മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ടായി
വാഷിങ്ടണ്‍: അമേരിക്കയില്‍ മാര്‍ച്ച് 11 പുലര്‍ച്ചെ മുതല്‍ ക്ലോക്കിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ടായി. കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ച് വച്ചത്.

ശൈത്യകാലത്ത് അവസാനം ഒരു മണിക്കൂര്‍ ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പിറകിലേക്കും തിരിച്ച് വയ്ക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നത് രണ്ടാം ലോകമഹായുദ്ധകാലത്തായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന വസന്ത ശിശിര കാലങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പ്ച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇത്തരത്തില്‍ ലഭിക്കുന്ന വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയമാറ്റം അംഗീകരിച്ച് നടപ്പാക്കിയത്. അരിസോന, ഹവായ്,പുര്‍ട്ടോറിക്ക, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സമയമാറ്റം ബാധകമല്ല.
Other News in this category4malayalees Recommends