വധശിക്ഷ നിലനിര്‍ത്തണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങള്‍;ക്രൂരവും മനസാക്ഷിയില്ലാത്തതുമായ കൊലപാതകങ്ങള്‍ക്ക് വധശിക്ഷ അനിവാര്യം

വധശിക്ഷ നിലനിര്‍ത്തണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങള്‍;ക്രൂരവും മനസാക്ഷിയില്ലാത്തതുമായ കൊലപാതകങ്ങള്‍ക്ക് വധശിക്ഷ അനിവാര്യം
ന്യൂഡല്‍ഹി:വധശിക്ഷ നിലനിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍. വധശിക്ഷ ഇല്ലാതാക്കാനുള്ള ലോ കമ്മീഷന്റെ ശുപാര്‍ശക്കെതിരെയാണ് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. 12 സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

ഭീകരവാദമൊഴിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് 2015 ല്‍ ജസ്റ്റിസ് എ.പി.ഷാ അധ്യക്ഷനായ ലോ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍ അഭിര്രായം തേടിയിരുന്നു. 14 സംസ്ഥാനങ്ങളാണ് ഇതിന് മറുപടി നല്‍കിയത്.

മനസാക്ഷിയില്ലാത്തതും ക്രൂരവുമായ കൊലപാതകങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിലപാട് ഗുജറാത്ത്,മധ്യപ്രദേശ്,ഛത്തീസ്ഗഡ്,രാജസ്ഥാന്‍,ബിഹാര്‍,ഛാര്‍ഖണ്ഡ്,തമീഴ്‌നാട്,ഡല്‍ഹി സംസ്ഥാനങ്ങള്‍ അറിയിച്ചു. കര്‍ണാടകയും ത്രിപുരയും വധശിക്ഷ വേണമെന്ന് പറയുന്നു.

Other News in this category4malayalees Recommends