ബാഗ്മതിയുടെ വിജയം തുണയായി;പ്രതിഫലത്തില്‍ നയന്‍താരയെ കടത്തിവെട്ടി അനുഷ്‌ക്ക

ബാഗ്മതിയുടെ വിജയം തുണയായി;പ്രതിഫലത്തില്‍ നയന്‍താരയെ കടത്തിവെട്ടി അനുഷ്‌ക്ക
ദക്ഷിണേന്ത്യന്‍ സൂപ്പര്‍ നായിക അനുഷ്‌ക്ക ഷെട്ടി പ്രതിഫലത്തിലും സൂപ്പര്‍. ബാഗ്മതിയുടെ വിജയം അനുഷ്‌ക്കയുടെ പ്രതിഫലവും ഉയര്‍ത്തി. തെലുങ്കിലെയും തമിഴിലെയും നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അഭിനയിച്ചിട്ടുളള താരം ലേഡി സൂപ്പര്‍ സ്റ്റാറായാണ് അറിയപ്പെടുന്നത്.

നയന്‍താരയേക്കാള്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് അനുഷ്‌ക്ക.

അനുഷ്‌ക്കയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രമായിരുന്നു ബാഹുബലിയിലെ ദേവസേന. എസ്.എസ് രാജമൗലിയുടെ ഈ ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിച്ച ബാഹുബലിയുടെ ഭാര്യയായ ദേവസേനയെയാണ് അനുഷ്‌ക്ക അവതരിപ്പിച്ചിരുന്നത്. ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം അനുഷ്‌ക്കയുടെതായി പുറത്തിറങ്ങിയ അടുത്ത ചിത്രമായിരുന്നു ബാഗ്മതി. തുടര്‍ച്ചയായ വിജയചിത്രങ്ങള്‍ ലഭിച്ചതോടെ തന്റെ പ്രതിഫല തുക വര്‍ധിപ്പിച്ചിരിക്കുകയാണ് താരം. അനുഷ്‌ക്കയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത ബാഹുബലി ഇന്ത്യയിലെ എറ്റവുമധികം കളക്ഷന്‍ ലഭിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ബാഹുബലി ആദ്യ ഭാഗത്തില്‍ സീനുകള്‍ കുറവായിരുന്നെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അനുഷ്‌കയായിരുന്നു പ്രഭാസിനൊപ്പം തിളങ്ങി നിന്നിരുന്നത്.


2005ല്‍ തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കിയ സൂപ്പര്‍ എന്ന ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയായിട്ടാണ് അനുഷ്‌ക സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി തമിഴ് തെലുങ്ക് ചിതങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി അനുഷ്‌ക അഭിനയിച്ചു. ഡോണ്‍, അരുന്ധതി, ലക്ഷ്യം, സ്വാഗതം, സ്റ്റാലിന്‍, രുദ്രമാദേവി തുടങ്ങി നിരവധി വിജയചിത്രങ്ങളില്‍ നായികയായി അനുഷ്‌ക എത്തി. സൂര്യ നായകനായ സിങ്കം സീരിസ്, വിജയ് യുടെ വേട്ടൈക്കാരന്‍, കാര്‍ത്തിയുടെ അലക്സ് പാണ്ഡ്യന്‍, അജിത്തിന്റെ യെന്നൈ അറിന്താല്‍, രജനീകാന്തിനൊപ്പം ലിങ്ക തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനുഷ്‌ക്ക അഭിനയിച്ചിരുന്നു. അനുഷ്‌ക്കയുടെ പുതിയ ചിത്രം ബാഗ്മതി തമിഴിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

അനുഷ്‌ക അഭിനയിച്ച നിരവധി തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രമാണ് അനുഷക്കയുടെതായി മലയാളി പ്രക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്ന്. അനുഷ്‌ക കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അരുന്ധതി, രുദ്രമാദേവി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളും ഹിറ്റായിരുന്നു.

Other News in this category4malayalees Recommends