ബംഗ്ലാദേശ് വിമാനം നേപ്പാളില്‍ തകര്‍ന്നുവീണു;വിമാനത്തിലുണ്ടായിരുന്നത് 71 യാത്രക്കാര്‍;അനേകം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബംഗ്ലാദേശ് വിമാനം നേപ്പാളില്‍ തകര്‍ന്നുവീണു;വിമാനത്തിലുണ്ടായിരുന്നത് 71 യാത്രക്കാര്‍;അനേകം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
കാഠ്മണ്ഡു:ബംഗ്ലാദേശ് യാത്രാവിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ തകര്‍ന്നുവീണു. 71 യാത്രക്കാരുണ്ടായിരുന്ന വിമാനം ലാന്‍ഡിംഗിനിടെയാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 17 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് പുറപ്പെട്ട യുഎസ്- ബംഗ്ല എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍ഡിംഗിനിടെ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് എയര്‍പോര്‍ട്ട് വക്താവ് ബൈരേന്ദ്ര പ്രസാദ് ശ്രേഷ്ഠ വ്യക്തമാക്കിയിട്ടുണ്ട്. തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടര്‍ന്നുവരുന്നത്.

അപകടത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

Other News in this category4malayalees Recommends