യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി അടിയന്തിരമായി യുഎസിലെത്തി; റെക്‌സ് ടില്ലേര്‍സന്‍ തിരിച്ച് വന്നിരിക്കുന്നത് അത്യാവശ്യമായി ചില ഔദ്യോഗിക ഡ്യൂട്ടികള്‍ നിര്‍വഹിക്കാന്‍; നൈജീരിയയില്‍ ചെലവഴിച്ചത് ഏതാനും മണിക്കൂറുകള്‍

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി അടിയന്തിരമായി യുഎസിലെത്തി; റെക്‌സ് ടില്ലേര്‍സന്‍ തിരിച്ച് വന്നിരിക്കുന്നത് അത്യാവശ്യമായി ചില ഔദ്യോഗിക ഡ്യൂട്ടികള്‍ നിര്‍വഹിക്കാന്‍; നൈജീരിയയില്‍ ചെലവഴിച്ചത് ഏതാനും മണിക്കൂറുകള്‍
ആഫ്രിക്കയില്‍ ഔദ്യോഗിക പര്യടനം നടത്തി വരുന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേര്‍സന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്നലെ യുഎസിലേക്ക് തിരിച്ചു. വാഷിംഗ്ടണില്‍ അത്യാവശ്യമായി ചില ജോലികള്‍ നിര്‍വഹിക്കേണ്ടതിനാലാണ് അദ്ദേഹം തന്റെ ആദ്യത്തെ ആഫ്രിക്കന്‍ സന്ദര്‍ശനം നേരത്തെ തീരുമാനിച്ച ഷെഡ്യൂളില്‍ നിന്നും വെട്ടിച്ചുരുക്കി മടങ്ങിയിരിക്കുന്നത്.അദ്ദേഹത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

യുഎസിന്റെ നിര്‍ണായക പങ്കാളിയായ നൈജീരിയയില്‍ ടില്ലേര്‍സന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇന്നലെ ചെലവഴിച്ചിരിക്കുന്നത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു അദ്ദേഹം ഇവിടെ പദ്ധതിയിട്ടിരുന്നത്. ഇതിനെക്കുറിച്ച് അബുജയില്‍ നിന്നും പെട്ടെന്നൊരു പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ഔദ്യോഗികമായ ചില ജോലികള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കേണ്ടി വന്നിരിക്കുന്നതിനാല്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റായ ടില്ലേര്‍സന്‍ ഒരു ദിസവം മുമ്പെ ചാഡിലെയും നൈജിരിയയിലെയും ഔദ്യോഗിക മീറ്റിംഗുകള്‍ അവസാനിപ്പിച്ച് യുഎസിലേക്ക് മടങ്ങുന്നുവെന്നാണ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റായ സ്റ്റീവ് ഗോള്‍ഡ്‌സ്‌റ്റെയിന്‍ റിപ്പോര്‍ട്ടര്‍മാരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഒരാഴ്ച നീളുന്ന അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായിരുന്നു ടില്ലേര്‍സന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അദ്ദേഹം പുറപ്പെട്ടതിന് ശേഷം അമേരിക്കയുടെ വിദേശനയവുമായി ബന്ധപ്പെട്ട ചില പുതിയ നടപടിക്രമങ്ങള്‍ നിനച്ചിരിക്കാതെ ഉണ്ടായതിനെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടതിനാലാണ് ടില്ലേര്‍സന്‍ അടിയന്തിരമായി തിരിച്ച് വന്നിരിക്കുന്നത്.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോന്‍ഗ് ഉന്നിനെ കാണാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനമുണ്ടായതും ടില്ലേര്‍സന് മേലുള്ള ഉത്തരവാദിത്വങ്ങള്‍ പെട്ടെന്ന് വര്‍ധിപ്പിച്ചിരുന്നു.അനാരോഗ്യം കാരണം ശനിയാഴ്ച കെനിയയിലെ ചില പരിപാടികളില്‍ പങ്കെടുക്കാതെ ടില്ലേര്‍സന്‍ പിന്മാറിയിരുന്നു. ഇന്നലെയയായിരുന്നു ടില്ലേര്‍സന്‍ ചാഡില്‍ പോയി പ്രസിഡന്റ് ഇഡ്രിസ് ഡെബിയെ കണ്ടിരുന്നത്.

Other News in this category4malayalees Recommends