അജ്മാനില്‍ 80 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഉത്തരവിട്ടു,തടവുകാരുടെ ജയിലിലെ സ്വഭാവരൂപീകരണവും നല്ലനടപ്പും പരിഗണിച്ചാണ് ശിക്ഷകാലാവധിയില്‍ ഇളവുനല്‍കിക്കൊണ്ട് വിട്ടയക്കാന്‍ ഉത്തരവായത്

അജ്മാനില്‍ 80 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഉത്തരവിട്ടു,തടവുകാരുടെ ജയിലിലെ സ്വഭാവരൂപീകരണവും നല്ലനടപ്പും പരിഗണിച്ചാണ് ശിക്ഷകാലാവധിയില്‍ ഇളവുനല്‍കിക്കൊണ്ട് വിട്ടയക്കാന്‍ ഉത്തരവായത്
അജ്മാന്‍: അജ്മാനില്‍ 80 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് വിവിധ രാജ്യക്കാരായ തടവുകാരെ വിട്ടയക്കാന്‍ അദ്ദേഹം ഉത്തരവിട്ടത്.

തടവുകാരുടെ ജയിലിലെ സ്വഭാവരൂപീകരണവും നല്ലനടപ്പും പരിഗണിച്ചാണ് ശിക്ഷകാലാവധിയില്‍ ഇളവുനല്‍കിക്കൊണ്ട് വിട്ടയക്കാന്‍ ഉത്തരവായത്. ഇതോടെ തടവുകാര്‍ക്ക് പുതിയൊരു കുടുംബജീവിതം സാധ്യമാവുമെന്നും കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും അവരുടെ നല്ല സേവനങ്ങള്‍ ലഭിക്കാന്‍ ഇടയാകുമെന്നും ശൈഖ് ഹുമൈദ് ഉത്തരവില്‍ പറയുന്നു.

80 തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് അജ്മാന്‍ പോലീസ് കമാണ്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി അറിയിച്ചു.
Other News in this category4malayalees Recommends