വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ചു;മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ ആദരം

വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ചു;മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ ആദരം
കൊച്ചി:വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സുമാര്‍ മാതൃകകാട്ടി. സൗദി എയര്‍ലൈന്‍സ് വിമാനത്തിന് സംഭവം നടന്നത്. ഈ നഴ്‌സുമാരെ സൗദി സര്‍ക്കാര്‍ ആദരിച്ചു.

ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍,എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് പ്രശസ്തി പത്രം നല്‍കി സര്‍ക്കാര്‍ അനുമോദിച്ചത്. സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ഇവര്‍.

അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് പോയ വിമാനത്തിലെ യാത്രക്കാരനായ വാഴക്കാട് സ്വദേശി മുഹമ്മദിനാണ് (71) ദേഹാസ്വാസ്ഥ്യമുണ്ടായത്.

Other News in this category4malayalees Recommends