കാട്ടുതീ ദുരന്തം വീണ്ടും;ചാലക്കുടി വനത്തിലും നാശം വിതച്ച് കാട്ടുതീ;തീ അണയ്ക്കല്‍ ശ്രമം പുരോഗമിക്കുന്നു

കാട്ടുതീ ദുരന്തം വീണ്ടും;ചാലക്കുടി വനത്തിലും നാശം വിതച്ച് കാട്ടുതീ;തീ അണയ്ക്കല്‍ ശ്രമം പുരോഗമിക്കുന്നു
ചാലക്കുടി:തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിന്റെ നടുക്കം മാറുംമുമ്പേ ചാലക്കുടിയിലും കാട്ടുതീ. തൃശൂര്‍ പിള്ളപ്പാറയിലും അതിരപ്പിള്ളി വടാമുറിയിലും പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അറുപത് പേരടങ്ങുന്ന സംഘമാണ് തീയണക്കലിന് നേതൃത്വം നല്‍കുന്നത്.

കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിയ്ക്കും ഇടയ്ക്കുള്ള കൊടപ്പന്‍കല്ലിലെ മുപ്പത് ഹെക്ടര്‍ അടിക്കാട് കത്തിനശിച്ചു. ഇവിടെ തീ പൂര്‍ണമായി അണച്ചിട്ടുണ്ട്.

കാട്ടുതീയില്‍ ദുരൂഹതയുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Other News in this category4malayalees Recommends