ഡിജിസിഎയുടെ വിലക്ക്:ഇന്‍ഡിഗോ,ഗോ എയര്‍ വിമാനങ്ങള്‍ റദ്ദാക്കി;നൂറു കണക്കിന് യാത്രക്കാര്‍ വലഞ്ഞു

ഡിജിസിഎയുടെ വിലക്ക്:ഇന്‍ഡിഗോ,ഗോ എയര്‍ വിമാനങ്ങള്‍ റദ്ദാക്കി;നൂറു കണക്കിന് യാത്രക്കാര്‍ വലഞ്ഞു
ന്യൂഡല്‍ഹി:എന്‍ജിന്‍ തകരാര്‍ പ്രശ്‌നം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്‍ഡിഗോ,ഗോ എയര്‍ കമ്പനികളുടെ എ320 നിയോ വിഭാഗത്തിലെ 11 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) വിലക്കി. നൂറുകണക്കിന് യാത്രക്കാരാണ് സര്‍വീസ് മുടങ്ങിയതില്‍ വലഞ്ഞത്. സുരക്ഷാ പ്രശ്‌നങ്ങളാലാണ് വിമാന സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇസ്എന്‍ 450 സീരിയല്‍ നമ്പറുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. ഇന്‍ഡിഗോ മാത്രം കുറഞ്ഞത് 47 ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

വിമാനം റദ്ദാക്കിയത് അറിയാതെ എത്തിയ യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഡല്‍ഹി,മുംബൈ,ചെന്നെ,കൊല്‍ക്കത്ത,ഹൈദരാബാദ്,ബംഗലൂരു,പട്‌ന,ശ്രീനഗര്‍,ഭുവനേശ്വര്‍,അമൃത്സര്‍,ശ്രീനഗര്‍,ഗുവാഹത്തി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്‍പ്പെടെ ഇന്‍ഡ്യയുടെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് വലഞ്ഞത്. പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

Other News in this category4malayalees Recommends