എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം;മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴ തുക 75 ശതമാനം കുറച്ചു

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം;മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴ തുക 75 ശതമാനം കുറച്ചു
മുംബൈ:എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി.

മിനിമം ബാലന്‍സ് തുടരാത്ത ഉപഭോക്താക്കളില്‍ നിന്നായി കഴിഞ്ഞ എട്ടു മാസം ഈടാക്കിയത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വിമര്‍ശനമാണ് പിഴ തുക കുറയ്ക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന 50 രൂപ പിഴ തുക 15 രൂപയായി കുറച്ചു.

അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവരുടെ പിഴ തുകയായ 40 യഥാക്രമം 12 ഉം 10 ഉം രൂപയായാണ് കുറച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends