ബോളിവുഡ് കീഴടക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍;സോയ ഫാക്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബോളിവുഡ് കീഴടക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍;സോയ ഫാക്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മലയാളത്തിന്റെ പ്രിയ യുവനായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് കീഴടക്കാന്‍ പോകുന്നു. ദുല്‍ഖര്‍ നായകനാകുന്ന സോയ ഫാക്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സോനം കപൂറാണ് നായിക.

സോയ ഫാക്ടറിന്റെ പുസ്തകം കൊണ്ട് പാതി മുഖം മറച്ച് ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷം ഏപ്രിലിലാകും റിലീസിംഗ്. 2008 ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ ചൗഹാന്റെ ബെസ്റ്റ് സെല്ലര്‍ പുസ്തകമായ സോയ ഫാക്ടറാണ് ചിത്രത്തിന്റെ പ്രമേയം.

ക്രിക്കറ്റ് താരത്തിന്റെ വേഷമാണ് ദുല്‍ഖറിനിതില്‍. ഇര്‍ഫന്‍ ഖാനും മിഹില പാര്‍ക്കര്‍ക്കുമൊപ്പമുള്ള കര്‍വാന് ശേഷം ദുല്‍ഖര്‍ ചെയ്യുന്ന ബോളിവുഡ് ചിത്രമാകുമിത്.

Other News in this category4malayalees Recommends