പോണ്‍ മേഖലയില്‍ നിന്ന് തനിക്ക് വരുന്ന ഓഫറുകള്‍ക്ക് പിന്നില്‍ സണ്ണി;സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി സാവന്ത്;ഗ്ലാമര്‍ നായികമാര്‍ തമ്മിലുള്ള പോര് മുറുകുന്നു

പോണ്‍ മേഖലയില്‍ നിന്ന് തനിക്ക് വരുന്ന ഓഫറുകള്‍ക്ക് പിന്നില്‍ സണ്ണി;സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി സാവന്ത്;ഗ്ലാമര്‍ നായികമാര്‍ തമ്മിലുള്ള പോര് മുറുകുന്നു
ഗ്ലാമര്‍ താരങ്ങളായ രാഖി സാവന്തും സണ്ണി ലിയോണും തമ്മിലുള്ള പോര് മുറുകുന്നു. ബോളിവുഡ് സിനിമയിലെ ഐറ്റം നമ്പര്‍ അഭിനേത്രികളിലൊരാളായ രാഖി സാവന്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ സണ്ണിയ്ക്ക് എതിരെയാണ്. ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ക്ക് അറിയാവുന്നതുമാണ്. വിവാദങ്ങളുണ്ടാക്കി പബ്ലിസിറ്റി നേടുന്ന കാര്യത്തില്‍ ഇരുവരും ഒന്നിനൊന്ന് മെച്ചമാണ്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോള്‍ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്.

പോണ്‍ മേഖലയില്‍ നിന്നും സിനിമയിലേക്കെത്തിയ ആളാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെയാണ് സണ്ണിക്കെതിരെ പുതിയ ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയിട്ടുള്ളതും. പോണ്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നിരന്തരമായി തന്നെ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഖി സാവന്ത് പറയുന്നു. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയത്. റിപ്പബ്ലിക് ടിവിടയടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നില്‍ സണ്ണി ലിയോണാണെന്നും രാഖി ആരോപിച്ചിട്ടുണ്ട്. എങ്ങനെ തന്റെ നമ്പര്‍ കിട്ടിയെന്ന് വിളിക്കുന്നവരോട് ചോദിച്ചതില്‍ നിന്നാണ് സണ്ണിയാണ് ഇതിന് പിന്നിലെന്ന് മനസിലായതെന്ന് അവര്‍ പറയുന്നു.എന്നാല്‍ ഇതേക്കുറിച്ച് സണ്ണി ലിയോണ്‍ പ്രതികരിച്ചിട്ടില്ല.


പോണ്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമില്ല. ഇന്ത്യന്‍ സംസ്‌കാരത്തിലെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് താന്‍ ജീവിക്കുന്നത്. അവസരങ്ങള്‍ ഇല്ലാത്ത അവസ്ഥയുണ്ടായാലും പോണ്‍ മേഖലയിലേക്ക് പോവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്.


സണ്ണി ലിയോണ്‍ വിളിച്ച് തന്നോട് അസൂയയുണ്ടോയെന്ന് ചോദിച്ചിരുന്നതായി രാഖി സാവന്ത് വ്യതക്തമാക്കുന്നു. അഞ്ജാത നമ്പറില്‍ നിന്നായിരുന്നു താരം വിളിച്ചത്.

Other News in this category4malayalees Recommends