സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്:കര്‍ദിനാളിനെതിരെ ചതി, വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍;27 കോടിയുടെ സ്ഥലം 13 കോടിക്ക് വിറ്റതായും ആക്ഷേപം

സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്:കര്‍ദിനാളിനെതിരെ ചതി, വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍;27 കോടിയുടെ സ്ഥലം 13 കോടിക്ക് വിറ്റതായും ആക്ഷേപം
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ ചുമത്തിയിരിക്കുന്നത് വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ കുറ്റങ്ങള്‍. എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കര്‍ദിനാള്‍ ഉള്‍പ്പെടെ കേസിലെ പ്രതികള്‍ സ്ഥലം കുറഞ്ഞ് വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി.

സഭാഗം എന്ന നിലയില്‍ ചേര്‍ത്തല സ്വദേശി ഷൈന്‍ ജേക്കബ് വര്‍ഗീസ് നല്‍കിയ പരാതിയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിക്ക് വിറ്റെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

കേസില്‍ പരാതിക്കാരന്‍ ഷൈന്‍ വര്‍ഗീസിനെ വിളിച്ചു വരുത്തി സെന്‍ട്രല്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഇടപാടില്‍ കര്‍ദിനാളിനു പങ്കെന്ന് ഷൈന്‍ മൊഴി നല്‍കി. കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് കര്‍ദിനാള്‍ നല്‍കിയ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണയ്ക്കായി മാറ്റി.

Other News in this category4malayalees Recommends