കോമണ്‍വെല്‍ത്ത് ഗെയിംസ്:ഇന്ത്യന്‍ ഹോക്കി ടീം പ്രഖ്യാപിച്ചു; മലയാളികള്‍ക്ക് അഭിമാനമായി ശ്രീജേഷ് ടീമില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്:ഇന്ത്യന്‍ ഹോക്കി ടീം പ്രഖ്യാപിച്ചു; മലയാളികള്‍ക്ക് അഭിമാനമായി ശ്രീജേഷ് ടീമില്‍
കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനിക്കാം. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്.

പതിനെട്ടംഗ ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും. ഏപ്രില്‍ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

സീനിയര്‍ താരങ്ങളായ സര്‍ദാര്‍ സിംഗ്,രമണ്‍ദീപ് സിംഗ്, ആകാശ് ചിക്ടെ എന്നിവരെ ഒഴിവാക്കി.

ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന്‍, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍.

Other News in this category



4malayalees Recommends