ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നു;കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയില്ല; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം തുടരുന്നു

ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നു;കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയില്ല; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം തുടരുന്നു

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നതിനാല്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കടലില്‍ ശക്തമായ കാറ്റിനും വന്‍ തിരമാലകള്‍ക്കും കേരളത്തിലുടനീളം കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടിയോടുകൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കോമോറിന്‍ മാലദ്വീപ് മേഖലയിലും ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും കാറ്റു വീശാന്‍ സാധ്യതയുണ്ട്.

ലക്ഷദ്വീപില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനാണു സാധ്യത. ശക്തമായ തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും മത്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്താ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വ്യോമ,നാവിക സേനകളും തീരസംരക്ഷണ സേനയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജമായി. തെക്കന്‍ കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.










Other News in this category



4malayalees Recommends