നടിയെ ആക്രമിച്ച കേസ്;വിചാരണ ഇന്നാരംഭിക്കും;ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസ്;വിചാരണ ഇന്നാരംഭിക്കും;ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി
കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. സിനിമാതാരം ദിലീപ് അടക്കം എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ജാമ്യത്തില്‍ കഴിയുന്ന ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സമന്‍സും റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്ക് പ്രൃക്ഷന്‍ വാറന്റും കോടതി നല്‍കിയിരുന്നു.

2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ നിന്ന് ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് അന്വേഷിച്ച് പോലീസ് ഫെബ്രുവരി 21 ന് പള്‍സര്‍ സുനിയേയും വിജേഷിനേയും എറണാകുളം ജില്ലാ കോടതി മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു.പിന്നീടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകര്‍ത്തത് യുവനടിയാണെന്നതിനാല്‍ ഇവരോട് പക തോന്നിയ ദിലീപാണ് ഇവരെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.

Other News in this category4malayalees Recommends