അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവര്‍ക്ക് മുന്‍ഗണന;നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവര്‍ക്ക് മുന്‍ഗണന;നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി:അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഹജ്ജ് സ്വപ്‌നം കാണുന്നവര്‍ക്ക് ഈ വിധി അനുഗ്രഹമായി. 65 നും 69 നും ഇടയില്‍ പ്രായമായവര്‍ക്കാണ് ഇളവ് കിട്ടുക.

അഞ്ചുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം കിട്ടാത്ത 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിലവില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ കോടതി പുനഃസ്ഥാപിച്ചതോടെ 1965 പേര്‍ക്ക് കൂടി ഇത്തവണ അവസരം കിട്ടും.Other News in this category4malayalees Recommends