സീറോ മലബാര്‍ സഭ ഭൂമിയിടപാട്:കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

സീറോ മലബാര്‍ സഭ ഭൂമിയിടപാട്:കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ വീണ്ടും വഴിത്തിരിവ്. ഇപ്പോള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. ഇടയനെ അടിച്ച് ആട്ടിന്‍ പറ്റത്തെ ചിതറിക്കാന്‍ നോക്കുകയാണ് ചിലരെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശത്തില്‍ പറഞ്ഞു.

അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ ഒരു രൂപതക്ക് മാത്രമല്ല നാണക്കേടുണ്ടാക്കിയത്. ഉള്ളില്‍ നിന്നും പുറത്തു നിന്നും സഭയ്ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു. അധികാര നിഷേധവും അച്ചടക്കരാഹിത്യവും സഭയെ കീറി മുറിയ്ക്കുമോയെന്ന് വിശ്വാസികള്‍ ഭയക്കുന്നു.

സ്‌നേഹവും ഐക്യവും തകരുവാന്‍ അനുവദിക്കരുതെന്നും സ്വന്തം മക്കളില്‍ നിന്നുള്ള പീഡനം സഭാ മാതാവിനെ ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാക്കാന്‍ ഉപവാസ പ്രാര്‍ത്ഥനക്ക് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച 12 മുതല്‍ 3വരെ പ്രത്യേക പ്രാര്‍ഥനക്കും ബിഷപ് നിര്‍ദേശം നല്‍കി.


Other News in this category4malayalees Recommends