ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്:ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപിയ്ക്ക് തിരിച്ചടി;യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം,ബിഹാറില്‍ ആര്‍ജെഡി

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്:ഉത്തര്‍പ്രദേശിലും ബിഹാറിലും ബിജെപിയ്ക്ക് തിരിച്ചടി;യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം,ബിഹാറില്‍ ആര്‍ജെഡി
അറാറിയ:ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. യു.പിയില്‍ ഗോരഖ്പൂരിലും ഫുല്‍പൂരിലും തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ബീഹാറിലെ അറാറിയ മണ്ഡലത്തിലും ബി.ജെ.പി പിന്നിലായത്.

ആര്‍.ജെ.ഡിയിലെ സറാഫറാസ് അലം ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബീഹാറില്‍ അറാറിയ ലോക്സഭാ മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലത്തിലും ആര്‍.ജെ.ഡി മുന്നേറുമ്പോള്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

ബിഹാറില്‍ ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബി.ജെ.പി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഗൊരഖ്പൂരിലുണ്ടായിരുന്ന ലീഡും ബിജെപിക്കു നഷ്ടമായെന്നാണ് ഇതുവരെയുള്ള ഫലം കാണിക്കുന്നത്. ബിജെപിയെ തകര്‍ക്കാന്‍ അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനില്‍ക്കുന്നുവെന്നതും പ്രത്യേകതയാണ്. മാര്‍ച്ച് 11-നായിരുന്നു തെരഞ്ഞെടുപ്പ്. ഗൊരഖ്പുരില്‍ 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ ഫലം പുറത്തുവന്ന ഘട്ടത്തില്‍ സമാജ്വാദി പാര്‍ട്ടിയാണ് ഗോരഖ്പൂരില്‍ മുന്നിട്ടു നില്‍ക്കുന്നത്. 43,456 വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത ശുക്ല നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 44979 വോട്ടുകള്‍ നേടി മുന്നിട്ടുനില്‍ക്കുകയാണ്.

ഇരുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

Other News in this category4malayalees Recommends