മിനിമം ബാലന്‍സില്ല;എസ്ബിഐ ക്ലോസ് ചെയ്തത് 41.16 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍; നടപടിയെടുത്തത് ഏപ്രില്‍ മുതല്‍ ജനുവരി വരെ

മിനിമം ബാലന്‍സില്ല;എസ്ബിഐ ക്ലോസ് ചെയ്തത് 41.16 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍; നടപടിയെടുത്തത് ഏപ്രില്‍ മുതല്‍ ജനുവരി വരെ

ഇന്‍ഡോര്‍: മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ എസ്ബിഐ ക്ലോസ് ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിനുള്ളില്‍ 41. 16 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകളാണ് എസ്ബിഐ ക്ലോസ് ചെയ്തത്. വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.


കഴിഞ്ഞ ഏപ്രിലിലാണ് എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ്ബിഐയില്‍ നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്. തുടര്‍ന്ന് 2017ല്‍ എസ്ബിഐ ഈ ചാര്‍ജുകള്‍ പരിഷ്‌കരിക്കുകയും ചെയ്തിരുന്നു.

2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ 1,771 കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയതെന്നാണ് ധനകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്.

Other News in this category4malayalees Recommends