ഫാ. സാംസണ്‍ എം. സൈമണ്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു

ഫാ. സാംസണ്‍ എം. സൈമണ്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു
കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനത്തിന്റെ വൈസ്-പ്രസിഡണ്ടും, മര്‍ത്ത-മറിയം സമാജം കോ-ഓഡിനേറ്ററും, വയനാട് ചൂരമല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും, അനുഗ്രഹീത വാഗ്മിയുമായ റവ. ഫാ. സാംസണ്‍ എം. സൈമണ്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച് 2018 മാര്‍ച്ച് 19 മുതല്‍ 22 വരെ നടത്തുന്ന കണ്‍വന്‍ഷനും ധ്യാനയോഗത്തിനും നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് മഹാ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, ഇടവക ട്രഷറാര്‍ അജിഷ് തോമസ്, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് വൈസ് പ്രസിഡണ്ട്? ഡേ ജോര്‍ജ്ജ് ഫിലിപ്പ്, സെക്രട്ടറി മാത്യു ജോര്‍ജ്ജ്, ട്രഷറാര്‍ നിക്‌സണ്‍ തോമസ്, കണ്‍വീനര്‍ തോമസ് മാത്യൂ, ജോ. കണ്‍വീനര്‍ സിബി അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി

Other News in this category



4malayalees Recommends