പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം;സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍;സംഭവ സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം;സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍;സംഭവ സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍
ചെന്നൈ:പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ജവാനെ അറസ്റ്റ് ചെയ്തു. ഇന്നലെ പ്രതിമയുടെ തല വെട്ടിമാറ്റുകയായിരുന്നു. സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.

സെന്തില്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നോ അതോ മറ്റാരുടെയെങ്കിലും പ്രേരണ ഇക്കാര്യത്തിലുണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവ സമയത്ത് താന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് സെന്തില്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends