ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം മറവ് ചെയ്തു

ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം മറവ് ചെയ്തു
മസ്‌ക്കറ്റ്: ഇബ്രയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ പാടൂര്‍ സ്വദേശി മനാഫിന്റെ(46) മൃതദംഹം മസ്‌ക്കറ്റില്‍ മറവ് ചെയ്തു. ആമിറാത്തിലെ ഖബര്‍ സ്ഥാനിലാണ് മറവ് ചെയ്തത്.

ഇബ്രി സൂഖിലെ ജോലിക്കാരനായിരുന്ന മനാഫിനെ ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം മസ്‌ക്കറ്റില്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.
Other News in this category



4malayalees Recommends