ഓടുന്ന ട്രെയ്‌നില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി

ഓടുന്ന ട്രെയ്‌നില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓടുന്ന ട്രെയ്‌നിനുള്ളില്‍ പീഡനത്തിനിരയായി. ഡല്‍ഹി സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയ്‌നില്‍ കഴിഞ്ഞ ദിവസമാണ് ക്രൂരത നടന്നത്. വനിതാ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മൂന്നുപേരടങ്ങിയ സംഘം പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ കൂടി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .

Other News in this category



4malayalees Recommends