മൂന്നു വയസ്സുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കി പെട്ടിയില്‍ അടച്ചു ; 18 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു

മൂന്നു വയസ്സുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കി പെട്ടിയില്‍ അടച്ചു ; 18 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു
മൂന്നുവയസുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കി പെട്ടിയില്‍ അടച്ചു. സംഭവത്തില്‍ 18കാരനായ പ്രതിയെ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപുരയിലെ തണ്ഡ ടൗണിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് അയല്‍വാസി മിഠായി കൊടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ബാലത്സംഗം ചെയ്യുകയായിരുന്നു. കുഞ്ഞ് ബഹളമുണ്ടാക്കി കരഞ്ഞതിനെ തുടര്‍ന്ന് പെട്ടിക്കുള്ളിലാക്കി പൂട്ടി വയ്ക്കുകയായിരുന്നു.

എന്നാല്‍ ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ഇയാളെ ചോദ്യം ചെയ്യുകയും മുറി പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് പെട്ടിയില്‍ അടച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

Other News in this category



4malayalees Recommends