വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് 20182020 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഏപ്രില്‍ 3 ആം തീയതി മാഹൂസ് ഗ്ലോബല്‍ ഇന്‍സ്ടിട്യൂട്ടില്‍ വച്ചു നടന്ന വാര്‍ഷിക യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു


ശ്രീ. കെ.ജി.ദേവരാജ് ആണ് പുതിയ കമ്മിറ്റിയുടെ ചെയര്‍മാന്‍. ശ്രീ എഫ് .എം . ഫൈസല്‍ പ്രസിഡന്റ് ആയും ശ്രീ. ജ്യോതിഷ് പണിക്കര്‍ സെക്രെട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു . ഇലക്ഷണ്‍ എജെന്റ് സതീഷ് മുതലയിലിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മാത്രം ആയിരുന്നു മത്സരം നടന്നത്. ശ്രീ എഫ് .എം . ഫൈസല്‍ വോട്ടിംഗിലൂടെയും മറ്റുള്ളവര്‍ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.

ബിജുമലയില്‍ ( ട്രഷററര്‍),

മൃദുല ബാലചന്ദ്രന്‍ ( വൈസ് ചെയര്‍മാന്‍ ),

ബാലചന്ദ്രന്‍ കുന്നത്ത് ( വൈസ് ചെയര്‍മാന്‍ ) ,

പ്രദീപ് പുറവന്‍കര ( വൈസ് ചെയര്‍മാന്‍ )

ജഗത് കൃഷ്ണകുമാര്‍ ( വൈസ് പ്രസിഡന്റ് )

ഷൈനി നിതൃന്‍ ( വൈസ് പ്രസിഡന്റ് ) ,

ജൂലിയറ്റ് തോമസ് ( വൈസ് പ്രസിഡന്റ് ) ,

രാജീവ് വെള്ളിക്കോത്ത് (അസി.സെക്രട്ടറി) . എന്നിവര്‍ ആണ് മറ്റു എക്‌സിക്യിട്ടിവ് കമ്മിറ്റി അംഗങ്ങള്‍.


കാലാവധി പൂര്‍ത്തിയാക്കിയ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ സാരഥികള്‍ ചെയര്‍മാന്‍ ശ്രീ. പി ഉണ്ണികൃഷ്ണന്‍ , പ്രസിഡന്റ് ശ്രീ. സേവി മാത്തുണ്ണി , സെക്രെട്ടറി ശ്രീ. ജോഷ്വ മാത്യു, കൂടാതെ ശ്രീ. എ. എസ് ജോസ്, ശ്രീ. മാത്യു ജോസഫ്, ശ്രീ. ബോബന്‍ ഇടിക്കുള എന്നിവര്‍ പുതിയ എക്‌സിക്യിട്ടിവ് കമ്മിറ്റിയ്ക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

1995 ജൂലയ് മാസം യു എസ് എ .യില്‍ പിറവിയെടുത്ത വേള്‍ഡ് മലയാളീ കൌണ്‍സില്‍ 2001 ല്‍ ആണ് ബഹ്‌റൈന്‍ പ്രോവിന്‍സ് രൂപീകരിച്ചത്. ഇതിന്റെ കീഴില്‍ ഐ ടി ഫോറം, ലേഡീസ് ഫോറം, ഹെല്‍ത്ത് ഫോറം, പരിസ്ഥിതി ഫോറം എന്നിങ്ങനെ വിവിധ ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നു.


Thanks & Regards,


Jyothish Panicker

Secretary

WMC Bahrain

+973 3944 8298





Other News in this category



4malayalees Recommends