ദിലീപിന്റെയും മഞ്ജുവാര്യരുടേയും അമ്മയായി അഞ്ജലി നായര്‍

ദിലീപിന്റെയും മഞ്ജുവാര്യരുടേയും അമ്മയായി അഞ്ജലി നായര്‍
ദിലീപിന്റെയും മഞ്ജു വാര്യരുടെയും അമ്മയായി അഞ്ജലി നായര്‍ എത്തുന്നു. വിഷു റിലീസുകളായ കമ്മാരസംഭവം, മോഹന്‍ലാല്‍ എന്നീ സിനിമകളിലാണ് അഞ്ജലി ദിലീപിന്റെയും മഞ്ജുവിന്റെയും അമ്മവേഷത്തില്‍ എത്തുന്നത്.പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലത്ത് അമ്മയുടെ വേഷം അവതരിപ്പിച്ചത് അഞ്ജലിയായിരുന്നു. അതില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് കമ്മാരസംഭവത്തിലും അഭിനയിക്കുന്നത്.

പുലിമുരുകന്റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കമ്മാരസംഭവത്തില്‍ എത്താന്‍ കഴിയില്ലായിരുന്നു. പുലിമുരുകനിലെ അതേ ആളുകള്‍ തന്നെയാണ് ഇതിലും അഭിനയിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍ ദിലീപിന്റെ അച്ഛനായും പുലിമുരുകന്റെ ചെറുപ്പം അവതരിപ്പിച്ച അജാസ് ദിലീപിന്റെ ചെറുപ്പം അവതരിപ്പിക്കുന്നു.

മോഹന്‍ലാലില്‍ മീനൂട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. മീനുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. ഇതൊക്കെ ഭാഗ്യമായും ദൈവാനുഗ്രഹമായുമാണ് കാണുന്നത്'

അഞ്ജലിയുടെ ആദ്യ പരസ്യചിത്രങ്ങളില്‍ ഒന്ന് സംവിധാനം ചെയ്തത് രതീഷ് അമ്പാട്ട് ആയിരുന്നു. സാജിദ് യാഹിയ നേരത്തെ ഒന്നു രണ്ട് കഥാപാത്രങ്ങള്‍ക്കായി സമീപിച്ച പരിചയമുണ്ടായിരുന്നു. ഈ സിനിമയിലേ കഥാപാത്രം സാജിദിനോട് ചോദിച്ചു വാങ്ങിയതാണെന്നാണ് അഞ്ജലി പറയുന്നത്.

Other News in this category4malayalees Recommends