മകന്‍ പഠന ചിലവ് നോക്കുന്നത് വിശാലാണ് ; പണമുള്ളപ്പോള്‍ അടിച്ചുപൊളിച്ചു ; ഇപ്പോള്‍ കടക്കാരെ കൊണ്ട് രക്ഷയില്ലെന്ന് നടി ചാര്‍മിള

മകന്‍ പഠന ചിലവ് നോക്കുന്നത് വിശാലാണ് ; പണമുള്ളപ്പോള്‍ അടിച്ചുപൊളിച്ചു ; ഇപ്പോള്‍ കടക്കാരെ കൊണ്ട് രക്ഷയില്ലെന്ന് നടി ചാര്‍മിള
മലയാളികളുടെ മനസില്‍ നല്ല കഥാപാത്രങ്ങളിലൂടെ ഇടം നേടിയ നടിയാണ് ചാര്‍മിള.എന്നാല്‍ താന്‍ ഇപ്പോള്‍ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണെന്ന് താരം പറയുന്നു. ചെറുപ്പകാലത്ത് അഭിനയത്തില്‍ നിന്ന് ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തു. രാജേഷുമായുള്ള വിവാഹജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പിരിഞ്ഞതിനു സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്‌ലാറ്റ് വില്‍ക്കേണ്ടി വന്നു.

മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്പതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും ചാര്‍മിള പറയുന്നു.

വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയി' ചാര്‍മിള പറയുന്നു. ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്.ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

അമ്മ കിടപ്പിലാണ്. ഷൂട്ടിംഗിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള പറഞ്ഞു.Other News in this category4malayalees Recommends