റാണയുടെ സഹോദരനെതിരെ ലൈംഗീക ആരോപണവുമായി ശ്രീ റെഡ്ഡി

റാണയുടെ സഹോദരനെതിരെ ലൈംഗീക ആരോപണവുമായി ശ്രീ റെഡ്ഡി
ലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരേ നടുറോഡില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി വീണ്ടും ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു. കന്നഡ സിനിമയിലെ ഒരു മുതിര്‍ന്ന നിര്‍മ്മാതാവിന്റെ മകനെതിരെ ലൈംഗിക ആരോപണവും നടി ഉന്നയിച്ചിരുന്നു. സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയിലാണ് വെളിപ്പെടുത്തിയത്.

അഭിറാമും ശ്രീറെഡ്ഡിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും നടി പുറത്തുവിട്ടിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് അഭിറാം തന്നെ പീഡിപ്പിച്ചതെന്നാണ് ശ്രീറെഡ്ഡി ഉന്നയിക്കുന്ന ആരോപണം. തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വം നല്‍കാതെ അവഗണിച്ചതിന് പിന്നാലെയാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഒന്നൊന്നായി നടി പുറത്തുവിട്ടത്.

ഞാന്‍ ഒരു ഇരയാണ്. പ്രമുഖനായ ഒരു നിര്‍മാതാവിന്റെ മകന്‍ എന്നെ സ്റ്റുഡിയോയില്‍ വച്ച് ശാരീരികമായി ഉപയോഗിച്ചു. സ്റ്റുഡിയോ സര്‍ക്കാരിന്റേതാണ്. അവര്‍ അത് ആ മനുഷ്യന് ചുമതലയേല്പിച്ചിരിക്കുകയാണ്. ഞാന്‍ സമയമാകുമ്പോള്‍ പേര് വെളിപ്പെടുത്താം. ചിത്രങ്ങളും നല്‍കാം. അതാണ് എന്റെ ബ്രഹ്മാസ്ത്രം എന്ന് നടി നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഒരു ചാനല്‍ അഭിമുഖത്തിലാണ് നടി അഭിറാം ദഗ്ഗുബട്ടിയുടെ പേര് വെളിപ്പെടുത്തിയത്. തെലുങ്ക് സിനിമാ മേഖലയിലെ അതിശക്ത കുടുംബമാണ് ദഗ്ഗുബട്ടി. അയാള്‍ എന്നെ ഇടയ്ക്ക് സ്റ്റുഡിയോയില്‍ കൊണ്ടുപോകാറുണ്ട്. അവിടെ വച്ച് ശാരീരികമായി എന്നെ ഉപയോഗിക്കാറുമുണ്ട്. വലിയ സംവിധായകര്‍, നിര്‍മാതാക്കള്‍, നടന്‍മാര്‍ ഇവരൊക്കെ സ്റ്റുഡിയോകള്‍ വ്യഭിചാരശാലയായാണ് ഉപയോഗിക്കുന്നതെന്നും ശ്രീ റെഡ്ഡി ആരോപിച്ചു.

Other News in this category4malayalees Recommends