മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ പ്രദര്‍ശനത്തിന് സ്റ്റേ

മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ പ്രദര്‍ശനത്തിന് സ്റ്റേ
മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ പ്രദര്‍ശനത്തിന് സ്റ്റേ. തൃശൂര്‍ ജില്ലാ കോടതിയാണ് സ്‌റ്റേ അനുവദിച്ചത്. തന്റെ കഥാസമാഹാരം മോഷ്ടിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഏപ്രില്‍ 13നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.

തന്റെ കഥാസമാഹാരമായ 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്നതിനെ അനുകരിച്ചാണ് മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമാവുന്ന 'മോഹന്‍ലാല്‍' ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂര്‍ രവികുമാറിന്റെ ആരോപണം.

മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കെപിഎസി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സലിം കുമാര്‍, കോട്ടയം പ്രദീപ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Other News in this category4malayalees Recommends