ഡാലസില്‍ സുവിശേഷ മഹായോഗം: പാസ്റ്റര്‍ ഷിബു തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കുന്നു

ഡാലസില്‍ സുവിശേഷ മഹായോഗം: പാസ്റ്റര്‍ ഷിബു തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കുന്നു

കെല്ലര്‍ (ഫോര്‍ട്ട് വര്‍ത്ത്): ഡാലസിലെ കെല്ലറിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയായ കെല്ലര്‍ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13,14 തീയതികളില്‍ (വെള്ളി, ശനി) സുവിശേഷ ഘോഷണവും ആത്മീയ സംഗീതവിരുന്നും നടത്തപ്പെടുന്നു. രണ്ടു ദിവസങ്ങളിലും വൈകുന്നേരം 7 മുതല്‍ ദി ചാപ്പല്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചില്‍ വച്ചു നടത്തപ്പെടുന്ന സുവിശേഷഘോഷണത്തില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ പാസ്റ്റര്‍ ഷിബു തോമസ് (ഒക്കലഹോമ) ദൈവ വചനശുശ്രൂഷ നിര്‍വഹിക്കുന്നതാണ്. വ്യാഴാഴ്ച വൈകിട്ടും, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മണിക്കും വേദപഠന ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്.


ഡാലസിലെ കെല്ലറിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായി സമാരംഭിച്ച കെല്ലര്‍ പ്രെയര്‍ ഫെല്ലോഷിപ്പ് വിശ്വാസികളുടെ നല്ല സാക്ഷ്യമായി, വളര്‍ന്നുവരുന്ന ക്രൈസ്തവ എക്യൂമെനിസത്തിന്റെ ഉത്തമോദാഹരണമാണ്. സഭാവ്യത്യാസമില്ലാതെ രക്ഷനായ ക്രിസ്തുവിനെ ഏക മനസ്സോടെ സാക്ഷിക്കുന്ന ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സുവിശേഷ സമ്മേളനത്തിലേക്ക് ഏവരേയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: The Chapel Assembly of God Church, 4101 Golden Triangle Boulvard, FT. Worth, TX 76244.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിന്നി കോര (817 729 2077), പാസ്റ്റര്‍ ജോണ്‍സണ്‍ സാമുവേല്‍ (405 317 9924), ഡോ. സ്റ്റീഫന്‍ മാത്യു (214 636 5968), സാം സാക്സ്റ്റര്‍ (817 614 9103), പ്രമോദ് ഏബ്രഹാം (713 397 4038).


ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
Other News in this category4malayalees Recommends