ഹരിയാനയില്‍ 9 കാരിയെ കൊലപ്പെടുത്തി ബാഗിലാക്കി ഓടയില്‍ തള്ളിയ നിലയില്‍

ഹരിയാനയില്‍ 9 കാരിയെ കൊലപ്പെടുത്തി ബാഗിലാക്കി ഓടയില്‍ തള്ളിയ നിലയില്‍
രാജ്യത്തെ നടുക്കി വീണ്ടും. ഹരിയാനയില്‍ 9 കാരിയെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. റോഹ്തക്കിന് സമീപം അഴുക്കുചാലില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ബിഗിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായോ എന്ന കാര്യം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു

ജമ്മു കശ്മീരിലെ കത്വ, യുപി ഉന്നാവ്, ഗുജറാത്തിലെ സൂറത്ത് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട ശേഷം രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.

Other News in this category4malayalees Recommends